Saturday, March 08, 2008

സിദ്ധാര്‍ത്ഥനും












വെള്ളിയാഴ്ച ജുമൈര ബീച്ചുവരെ പോയി പരലുപോലെയുള്ള ഒരുപിടി മദാമ്മമാരെ കണ്ടു. ഇനിയൊരു ജന്മമുണ്ടെങ്കില്‍ യൂറോപ്പില്‍ ജനിക്കുന്നതായിരിക്കുമെന്നും പ്രഖ്യാപിച്ചു. പക്ഷെ, സത്യത്തില്‍ ബീച്ചില്‍ പോയതിന്റെ പിറകിലെ ‘പിടിച്ചുന്തി‘ അവരോ ഞങ്ങളിലെ കാഴ്ചക്കാരോ അല്ലായിരുന്നു. വെറുതെ... വര്‍ത്താനം പറഞ്ഞിരിക്കാനൊരു സ്ഥലം.

ജുമൈരയിലെ റോഡുകളും വീടുകളും ബീച്ചും ഭംഗിയുള്ളതാണ്. അടുത്ത ജന്മത്തില്‍ ബീച്ചിനോട് ചേര്‍ന്നുള്ള വീട്ടില്‍ ജീവിക്കുന്നതായിരിക്കും എന്നും പ്രഖ്യാപിച്ചു.

പ്രഖ്യാപനങ്ങള്‍ കേട്ട് സിദ്ധാര്‍ത്ഥനെനിക്ക് നാറാണത്തു ഭ്രാന്തന്റെ ഒരു കാലിലെ മന്ത് അപ്രത്തെലാക്കി തന്നേക്കാന്‍ പറഞ്ഞ കഥയുടെ ഫിലോസഫിയെക്കുറിച്ച് പറഞ്ഞു.

‘ഫിലോസഫിയുമായി ബന്ധപ്പെട്ട് ഇനിയൊരക്ഷരം നീ മിണ്ടിയാല്‍ പല്ല് ഞാന്‍ അടിച്ചു താഴെയിടും‘ എന്ന് പറയാനാഞ്ഞ എന്നെ തടഞ്ഞുകൊണ്ട് സബ്ജക്റ്റ് ആയകാലത്ത് കോവളത്ത് കണ്ട മദാമ്മക്കാഴ്ചകഥകളിലെ ആന്റി ക്ലൈമാക്സുകളിലേക്ക് മാറ്റി സ്ഥാപിച്ചു.

വെള്ളം കുടിക്കാന്‍,‍ ചോയിത്രം സൂപ്പര്‍ മാര്‍ക്കറ്റ്. കോഫി കുടിക്കാന്‍ മെര്‍ക്കാട്ടോ. കലക്കന്‍ കിണ്ണന്‍ കാച്ചി കോഫി. 'ഇവിടെയിരുന്ന് വലിച്ചാല്‍ സെക്യൂരിറ്റി പിടിച്ചോണ്ടു പോകും' എന്ന കാപ്പിക്കടക്കാരന്റെ ഉപദേശം തലയില്‍ വച്ച് , ‘ദിപ്പ ശരിയാക്കി തരാം’ എന്ന് പറഞ്ഞ് , ഒരുവലി നിനക്ക്.. ഒന്നെനിക്ക് എന്ന കണക്കില്‍ ആ സിഗരറ്റ് മുച്ചാലും വലിച്ച് തീര്‍ത്തു ചാരമാക്കി.

ഫോട്ടോകളെടുത്തു. സ്നിക്കേഴ്സും ബിസ്കറ്റും വാങ്ങി.സ്നിക്കേഴ്സ് ഞങ്ങള്‍ പപ്പാതി കഴിച്ചു, ബിസ്കറ്റ് ഓരോന്ന് വച്ച് വാങ്ങിയിരുന്നു!

20 Comments:

At 10:50 PM , Blogger ആഷ | Asha said...

ബീച്ചിനോട് ചേര്‍ന്നുള്ള വീട്ടില്‍ ജനിച്ചിട്ട് സുനാമി വന്നാലുള്ള അവസ്ഥയൊന്നോര്‍ത്തേ?

 
At 11:24 PM , Blogger Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഇനിയുമേറെ പ്രതീക്ഷിക്കുന്നു.

 
At 11:28 PM , Blogger അതുല്യ said...

മീശയില്‍ നരയുള്ളവരു പടം പിടിയ്ക്കുമ്പോഴ്, കാപ്പി കപ്പും പിടിച്ചിരുന്നാലുള്ള ഗുണം പലതാണു.

 
At 11:50 PM , Blogger ഹരിത് said...

നിങ്ങളൊക്കെ പണക്കാര്‍. ബിസ്കറ്റ് ഓരോന്നു വച്ചു വാങ്ങിയിരിക്കുന്നു!!!!

 
At 11:51 PM , Blogger ഏറനാടന്‍ said...

ഫണ്‍‌ടാസ്റ്റിക് ബൊംബ്ലാസ്റ്റിക് പ്ലാസ്റ്റിക് റിപ്പാര്‍ട്ട്.. വിയെം ജീ ഇനിയും...

 
At 1:19 AM , Blogger അരവിന്ദ് :: aravind said...

എന്തിറ്റാ സിഡ്ഡിന്റെ പോസ്സ്!
ഐ ആം എ കൊം‌പ്ലാന്‍ ബോയ്! എന്ന് പറഞ്ഞ് ആ പരസ്യത്തില്‍ നിക്കണ ചെക്കനാന്നേ തോന്നൂ.
(സോപ്പ് അഞ്ഞൂറ്റൊന്ന് ആവും ല്ലേ?)

ഗള്‍ഫ് മീറ്റ് ട്രേഡ് മാര്‍ക്ക് രണ്ടു പേരും കറുത്ത കണ്ണടവെച്ച് തപ്പിപ്പിടിച്ച് നില്‍ക്കണ ഫോട്ടോ എവടെ വിയെമ്മേ?

 
At 3:05 AM , Blogger R. said...

എഴുത്ത് ജോറ്.

ഭയങ്കര വി.കെ.എന്‍ ചുവ ! :-)

 
At 4:53 AM , Blogger kichu / കിച്ചു said...

കൊള്ളാം...

“സിദ്ധാര്‍ത്ഥനും കപ്പുകളും”...

അടുത്തതു പ്രതീക്ഷിക്കുന്നു...

“വിശാലനും സോസറുകളും“

 
At 1:07 PM , Blogger Inji Pennu said...

:-) സ്റ്റാര്‍ ബക്സ് കോഫി മഗിന്റെ പുറകിലൊന്നും കാണാന്‍ മേലാ!

 
At 6:28 PM , Blogger Santhosh said...

അപ്പോഴേയ്ക്കും പടം മാറ്റിയല്ലേ കള്ളന്‍:)

 
At 8:35 PM , Blogger ദിലീപ് വിശ്വനാഥ് said...

മോശമായിപ്പോയി.. എന്റെ ആ പഴയ കമന്റ് അവിടെയെങ്ങാനും കിടപ്പുണ്ടോ എന്നു നോക്കണേ വിശാലേട്ടാ.

 
At 9:40 PM , Blogger G.MANU said...

പടത്തിനു പകരം ഒരു സ്റ്റാര്‍ ആണല്ലോ വിശാല്‍ജി കാണുന്നെ...

ബ്ലോഗമ്മാവന്‍ ആളു ശരിയല്ല ഈയെടെയായി..

അതോ മാഷൊരു സ്റ്റാര്‍ ആയതോണ്ടാണോ..

:)

 
At 4:03 AM , Blogger Visala Manaskan said...

ഇദാരപ്പാ.. ഞാനിട്ട ഫോട്ടോ അടിച്ചോണ്ടുപോയത്??

സത്യം പറഞ്ഞോ!! കോപ്പിറൈറ്റിന്റെ കേസുകെട്ടല്ല ഇത്. അത് കോപ്പിയേ കൊണ്ടുപോകൂ. ഒറിജിനല് അവിടെ തന്നെ കിടക്കും!ഇതങ്ങിനെ വല്ലോമാണോ? ഞാന്‍ വന്ന് നോക്കിയപ്പോള്‍ ഫോട്ടോ കിടന്നിടത്ത്... ഒരു ചുവന്ന കുരിശടയാളം മാത്രം.

പോട്ടെ സാരല്യ..ഒരു തവണത്തേക്ക് ഞാന്‍ ഷെമിച്ചു. പഷ്ഷേ, ഷെമക്ക് ഒരു അതിരുണ്ട്. അദ് മറക്കരിക്ക്യോ!

 
At 4:06 AM , Blogger അഭിലാഷങ്ങള്‍ said...

മനൂജീ..എനിക്കും ഒന്നും കാണാന്‍ പറ്റുന്നില്ല... ചുമ്മ ഒരു “എക്സ്” (X) മാത്രം കാണുന്നു. അത് വല്ല XXX എന്നോ മറ്റോ (മിലിട്ടറി) ആണേല്‍ അല്പം ആശ്വാസമായേനേ..! ആദ്യം കമന്റിട്ടവര്‍ക്ക് ചിത്രം കാണുന്നുണ്ടല്ലോ.....! ഇനി, നല്ല മനസ്സുള്ളവര്‍ ചുമ്മ X എന്ന് മാത്രമേ കാണാന്‍ പാടുള്ളൂ എന്നോ മറ്റോ ബ്ലോഗര്‍.കോം തീരുമാനിച്ചോ?

വിശാല്‍ജീ, ഒന്നൂടെ ഒന്ന് അപ്പ് ലോഡ് ചെയ്‌തേ....

 
At 4:13 AM , Blogger അഭിലാഷങ്ങള്‍ said...

യാ..ശരിയായി.. ശരിയായി...

3 മിനിട്ടിന്റെ ഗാപ്പില്‍ വിശാലന്‍ പണിപറ്റിച്ചു. ഓകെ..! ഇപ്പോ ശരിയായി.. എനിക്കും കാണാന്‍ പറ്റുന്നുണ്ട് ഇപ്പോ..! (ങേ.. അപ്പോ എന്റെ മനസ്സ് ചീത്തയായോ..!)

:-)

 
At 12:56 AM , Blogger paarppidam said...

ടൂരിനു തൃശ്ശൂറ്‍ പോയ മദാമ്മയുടെ കഥയാണ്‌ ഓര്‍മ്മവന്നത്‌. ഒരു മദാമ്മ മറ്റൊരു മദാമ്മയോടു ചോദിച്ചൂത്രേ നീ ഇത്രവേഗം എങ്ങനാ തടികുറച്ചതെന്ന്. "ഞാന്‍ കേരളത്തില്‍ നാലഞ്ചുദിവസം കറങ്ങി. അവിടുള്ളവര്‍ നോക്കി നോക്കി നീരുവറ്റിച്ചതാന്ന്" ജുമൈറാ ബീച്ചിലും ഇമ്മടെ ആളുകള്‍ കയറാന്‍ തുടങ്ങിയതോടെ ഇനി കേരളത്തിണ്റ്റെ ടൂറിസത്തിനു ഭീഷണിയാകുമൊ?

തകര്‍ത്തു സജീവേട്ടോ.
ജുമൈറയില്‍ കറങ്ങുന്നതൊക്കെ കൊള്ളാം പക്ഷെ അവിടെ വച്ചുകണ്ടുമുട്ടിയാല്‍ തന്നെ റൌണ്ടില്‍ കണ്ട പരിചയം പോലും കാണിക്കരുത്‌. അവനവന്‍ കാണേണ്ടത്‌ മാത്രം കാണുക ആസ്വദിക്കുക.

 
At 12:16 AM , Blogger Safeer said...

mm very nice language...

 
At 9:34 PM , Blogger lekshmi. lachu said...

കൊള്ളാം...

 
At 3:51 AM , Blogger veruthe..... said...

hgfjhgjhgjgh

 
At 1:25 PM , Blogger പ്രശാന്ത് പേരിഞ്ചേരിമണ്ണില്‍ said...

കൊള്ളാം...

 

Post a Comment

Subscribe to Post Comments [Atom]

<< Home